പാലാ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശിനി മുത്തോലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈനിക്ക് (40) ആണ് പരിക്കേറ്റത്. ഷൈനിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചെത്തിമറ്റം ഭാഗത്ത് വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെ കടയില്‍നിന്ന് സാധനം വാങ്ങി ഇറങ്ങി വരുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു.
Month: March 2024
ഇന്നോവ കാറിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: മുണ്ടക്കയത്ത് രണ്ടുപേര്‍ അറസ്റ്റില്‍
മുണ്ടക്കയം: ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി സ്വദേശികളാണ് പിടിയിലായത്. പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട ഭാഗത്ത് പ്ലാച്ചേരിമലയില്‍ രാഹേഷ് രാജീവ് (24), പത്തനംതിട്ട പഴവങ്ങാടി കരികുളം ഭാഗത്ത് മുരിപ്പേല്‍ വീട്ടില്‍ സജിത്ത് എം.സന്തോഷ് (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി ഇഞ്ചിയാനി കുരിശുംതൊടി ഭാഗത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇന്നോവ കാറിലെത്തിയ ഇരുവരും ചേര്‍ന്ന് More..